Connect with us

Saudi Arabia

ഐ സി എഫ് സഊദി നാഷണല്‍ തല ഖുര്‍ആന്‍ ലൈവ് ക്വിസ് മത്സരം സമാപിച്ചു

Published

|

Last Updated

മക്ക  | ഐ സി എഫ് സഊദി നാഷണല്‍ വിദ്യാഭ്യാസ,പ്രസിദ്ധീകരണ വിഭാഗങ്ങള്‍ സംയക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് ലൈവ് സമാപിച്ചു.സെക്ടര്‍, സെന്‍ട്രല്‍ , പ്രൊവിന്‍സ് തലങ്ങളിലെ ഒരു മാസം നീണ്ടു നിന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് നാഷണല്‍ മത്സരത്തില്‍ മാറ്റുരച്ചത് . സഊദിയിലെ അഞ്ച് പ്രൊവിന്‍സില്‍ നിന്നും വിജയിച്ച അഞ്ച് പ്രതിഭകളായിരുന്നു നാഷണല്‍ തലത്തിലെ മത്സരാര്‍ത്ഥികള്‍.

ഖുര്‍ആന്‍ പഠനം പരിചയം എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായി ക്വിസ് മത്സരം . സൂം ഓണ്‍ലൈന്‍ മീഡിയ വഴി പ്രമുഖ ട്രെയ്‌നറും ക്വിസ് മാസ്റ്ററുമായ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ മത്സരത്തിന് നേതൃത്വം നല്‍കി .മത്സരത്തില്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ നിന്നുള്ള അബ്ദുറഹ്മാന്‍ കബ്ലക്കാട് ഒന്നാം സ്ഥാനവും, സൗത്ത് പ്രൊവിന്‍സിലെ മുസ്ഥഫ ബാഖവി രണ്ടാംസ്ഥാനവും , ഈസ് റ്റേണ്‍ പ്രൊവിന്‍സിലെ മുഹമ്മദ് ശിഹാബ് മൂന്നാം സ്ഥാനവും നേടി.

ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
ഉമര്‍ സഖാഫി മൂര്‍ക്കനാട് ആമുഖ പ്രസംഗം നടത്തി.മുജീബ് റഹ്മാന്‍ എ.ആര്‍ നഗര്‍, ബശീര്‍ ഉള്ളണം, അബ്ദുസ്സലാം വടകര എന്നിവര്‍ നേതൃത്വം നല്‍കി

ബശീര്‍ ഹുസൈന്‍ എറണാകുളം സ്വാഗതവും സലിം പാലച്ചിറ നന്ദിയും പറഞ്ഞു