Connect with us

Saudi Arabia

സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍; കേരളത്തിലേക്ക് പതിനൊന്ന് സര്‍വ്വീസുകള്‍

Published

|

Last Updated

ദമാം  | വന്ദേഭാരത് മിഷന്റെ ഭാഗമായി സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് ഇരുപത് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

ജൂണ്‍ പത്ത് മുതല്‍ റിയാദ് , ജിദ്ദ, ദമാം വിമാനത്താവളങ്ങളില്‍ നിന്നായിരിക്കും വിമാനങ്ങള്‍ സര്‍വ്വീസുകള്‍ നടത്തുക . പതിനൊന്ന് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് ഉണ്ടായിരിക്കുക. ജൂണ്‍ പത്തിന് റിയാദില്‍ നിന്നും കോഴിക്കോട് മുംബൈ , റിയാദ് ഡല്‍ഹി , ദമാം കണ്ണൂര്‍ മുംബൈ , ജിദ്ദ കൊച്ചി മുംബൈ എന്നീ സര്‍വ്വീസുകളാണ് പുറപ്പെടുക

ജൂണ്‍ പതിനൊന്നിന് ദമാം കൊച്ചി മുബൈ , റിയാദ് കണ്ണൂര്‍ മുംബൈ , ജിദ്ദ കോഴിക്കോട് ബെംഗളുരു ,12 ന് ദമാം ബെംഗളുരു , റിയാദ് ഹൈദരാബാദ്, ജിദ്ദ തിരുവനന്തപുരം മുംബൈ , 13 ന് റിയാദ് തിരുവനന്തപുരം മുംബൈ , ദമാം കോഴിക്കോട് ഹൈദരാബാദ്,ജിദ്ദ ബംഗളുരു, 14 ന് ദമാം ഡല്‍ഹി , ജിദ്ദ ഹൈദരാബാദ് , റിയാദ് കൊച്ചി മുബൈ ,15ന് ദമാം തിരുവനന്തപുരം മുംബൈ ,റിയാദ് ബെംഗളുരു, ജിദ്ദ ഡല്‍ഹി , 16 ന് ദമാം ഹൈദരാബാദ് എന്നീ സര്‍വീസുകളാണ് നടത്തുന്നത് . എല്ലാ സര്‍വ്വീസുകളും എയര്‍ ഇന്ത്യയാണ് നടത്തുക.

ആദ്യഘട്ടത്തില്‍ ഇതുവരെ 19 സര്‍വീസുകളിലായി 3,000 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നും എംബസി അറിയിച്ചു

Latest