Connect with us

National

കൊവിഡ് തടസമാകില്ല; റാഫേല്‍ വിമാനങ്ങള്‍ കരാര്‍ കാലത്ത് തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധിക്കിടയിലും സമയപരിധിക്കുള്ളില്‍ തന്നെ ഇന്ത്യക്ക് റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൈമാറുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് പാര്‍ലി ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷ സംബന്ധിച്ചും പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യമഹാസമുദ്ര മേഖലയില്‍ ഇന്ത്യ ഫ്രാന്‍സ് യുദ്ധതന്ത്ര പൂര്‍ത്തികരിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇരു മന്ത്രിമാരും പറഞ്ഞു. 58,000 കോടി രൂപക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും 2016 സെപ്തംബറിലാണ് കരാറില്‍ ഒപ്പ് വെച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റാഫേല്‍ വിമാനങ്ങള്‍ കൈമാറുന്നത് വൈകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ ഫോണില്‍ ചര്‍ച്ച നടത്തിയത്.