Connect with us

National

മനോജ് തിവാരിക്ക് സ്ഥാനം തെറിച്ചു; ആദേശ് കുമാര്‍ ഗുപ്ത ബി ജെ പി ഡല്‍ഹി അധ്യക്ഷനാകും

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയെ തത്സ്ഥാനത്തു നിന്ന് നീക്കി. ഉത്തര ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറും വെസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറുമായ ആദേശ് കുമാര്‍ ഗുപ്തയായിരിക്കും പുതിയ അധ്യക്ഷന്‍. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് നടപടി സ്വീകരിച്ചത്. ആദേശ് കുമാര്‍ ഗുപ്ത ഉടന്‍ തന്നെ ചുമതലയേല്‍ക്കുമെന്നാണ് സൂചന.

എന്തു കാരണത്താലാണ് മനോജ് തിവാരിയെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് മനോജ് തിവാരി രാജിക്കൊരുങ്ങിയിരുന്നു. എന്നാല്‍ പകരക്കാരനെ കണ്ടെത്തുന്നതു വരെ തുടരാനായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

Latest