Connect with us

National

അസമില്‍ വന്‍ മണ്ണിടിച്ചില്‍; 20 മരണം, നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഗുവാഹത്തി | അസമില്‍ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 20ഓളം പേര്‍ മരിച്ചു. കിഴക്കന്‍ അസമിലെ ബരാക് വാലി മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കചാര്‍, ഹൈല്‍കണ്ടി ജില്ലകളില്‍ ഏഴ് പേര്‍ വീതവും കരിംഗഞ്ച് ജില്ലയില്‍ ആറ് പേരുമാണ് മരിച്ചത്. ഈ മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. 3.72 ലക്ഷം ആളുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ഗോല്‍പാറ ജില്ലയിലാണ് വെള്ളപ്പൊക്കം രൂക്ഷം. 348 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

Latest