International
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രക്ഷോഭങ്ങള്‍ക്ക് കരുത്തേകാന്‍ ഹോളിവുഡും

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് നിഷ്ടൂരമായി കൊല്ലപ്പെട്ട സംഭവപ്പെട്ടത്തില്‍ നടക്കുന്ന വന്‍ പ്രക്ഷോഭത്തിന് പിന്തുണയേകി ഹോളിവുഡും. അമേരിക്കയാകെ പ്രക്ഷോഭം കത്തിപ്പെടരുമ്പോള്‍ ഇവര്‍ക്കൊപ്പം നിലയുറപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോളിവുഡ് താരങ്ങളായ ബിയോണ്‍സ്, റിഹാന, ലേഡി ഗാഗ, ഡ്വയന്‍ ജോണ്‍സണ്‍, സലീന ഗോമസ്, കിം കര്‍ദാഷിയാന്‍, കെന്‍ട്രിക് സാംപ്‌സണ്‍, ക്രിസി ടൈഗെന്‍, ബെന്‍ പ്ലറ്റ തുടങ്ങിയവര്‍.
സമൂഹിക മാധ്യമങ്ങളില്‍ പിന്തുണയറിയിച്ചതിനൊപ്പം പ്രതിഷേധക്കാര്‍ക്ക് സഹായമെത്തിച്ചുമാണ് താരങ്ങള്‍ സമരത്തില്‍ പങ്കാളികളായത്. കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് സഹായങ്ങളും ഇവര്‍ എത്തിച്ചു നല്‍കുന്നുണ്ട്. അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം എടുക്കുന്നതിനുള്ള ധനസമാഹരണത്തിലും ഹോളിവുഡിന്റെ സഹായമുണ്ട്. നിരവധി പ്രമുഖരാണ് സംഭാവനയുമായി രംഗത്തെത്തിയത്.