Connect with us

Covid19

കൊവിഡ് വാക്‌സിന്‍ അടുത്ത ഘട്ടത്തിലേക്ക്; കുട്ടികളില്‍ പരീക്ഷിക്കുന്നു

Published

|

Last Updated

ലണ്ടന്‍ | കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും വാക്‌സിന്‍ വേണമെന്നത് വ്യക്തമാണ്. അതായത്, നിരവധി കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കേണ്ടി വരും. ഇത് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ബ്രിട്ടനില്‍ സ്‌കൂളുകളും നഴ്‌സറികളും വീണ്ടും തുറന്നാല്‍ അഞ്ച് മുതല്‍ 12 വരെ പ്രായമുള്ളവരില്‍ വികസിപ്പിക്കുന്ന മരുന്ന് പരീക്ഷിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനികയും പദ്ധതിയിടുന്നത്.

ലോകത്തുടനീളം കുട്ടികളെ കോവിഡ് ബാധിച്ചത് കുറവാണ്. അതേസമയം, വൈറസിനെ പടര്‍ത്തുന്നതില്‍ അവരുടെ പങ്കിനെ കുറിച്ച് വ്യക്തതയുമില്ല. വാക്‌സിനിലൂടെ കുട്ടികളെ സംരക്ഷിക്കാനും അധ്യാപകര്‍ക്കും വീട്ടിലെ പ്രായമായവര്‍ക്കും വൈറസ് പടര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്താനുമാകും.

നേരത്തേ, ഗവേഷണ ശ്രമങ്ങളില്‍ നിന്ന് കുട്ടികളെ ഓക്‌സ്‌ഫോര്‍ഡ് ഒഴിവാക്കിയിരുന്നു. ആഗോളരംഗത്ത് വാക്‌സിന്‍ ഗവേഷണങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സ്‌ഫോര്‍ഡിന്റെ പരീക്ഷണ മരുന്ന് ആദ്യം മുതിര്‍ന്നവരില്‍ പരീക്ഷിച്ചിരുന്നു. പനി, കൈയില്‍ ചൊറിച്ചില്‍ തുടങ്ങിയ ശക്തി കുറഞ്ഞ പാര്‍ശ്വഫലങ്ങളാണ് ഇവര്‍ക്ക് അനുഭവപ്പെട്ടത്. കൂടുതല്‍ കാര്യക്ഷമതയോടെ ഈ മാസം 10260 പേരില്‍ മരുന്ന് പരീക്ഷിക്കും. ഇവരില്‍ കുട്ടികളുമുണ്ടാകും.

Latest