Connect with us

Uae

നാളെ മുതല്‍ ഒരാഴ്ച്ചക്കാലം അബുദാബിയില്‍ യാത്രാ നിയന്ത്രണം

Published

|

Last Updated

അബുദാബി | ചൊവ്വാഴ്ച്ച മുതല്‍ ഒരാഴ്ച്ചക്കാലം അബുദാബിയില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അബുദാബിക്കുള്ളിലെ വിവിധ മേഖലകളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിനാണ് നിയന്ത്രണമുള്ളത്. അബുദാബി മീഡിയാ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്‌റ മേഖലകളിലുള്ളവര്‍ക്ക് അതാത് പരിധി കടക്കാന്‍ അനുമതിയില്ല. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയന്ത്രണം ബാധകമാണ്.

അവശ്യമേഖലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യമേഖലാ ജീവനക്കാരെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബുദാബിയില്‍ നിന്നും അല്‍ ദഫ്‌റ,അല്‍ ഐന്‍ മേഖലകളിലേക്കും മറ്റ് എമിറേറ്റുകളിലേക്കും, യാത്ര പോകുന്നതും, ഇവിടങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വരുന്നതും ഒരാഴ്ചത്തേക്ക് നിരോധിച്ചതായി അബുദാബി പോലീസ് അറിയിച്ചു. കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ രണ്ട് നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് നിരോധനം. യുഎഇ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ നിരോധനം ബാധകമാണ്. സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രത്യേക പെര്‍മിറ്റുകള്‍ കൈവശമുള്ളവരും മാത്രമേ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുള്ളൂ.

Latest