Connect with us

National

ഓസീസ് പ്രധാനമന്ത്രിയുമായി മോദിയുടെ സമൂസ നയതന്ത്രം

Published

|

Last Updated

ന്യൂഡല്‍ഹി | “സമൂസ” നയതന്ത്രവുമായി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സ്‌കോട്ട് മോറിസണാണ് ഇതിന് ട്വിറ്ററില്‍ തുടക്കമിട്ടത്. താന്‍ നിര്‍മിച്ച സമൂസയുടെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും മോദിയെ ടാഗ് ചെയ്യുകയുമായിരുന്നു. “സ്‌കോമൂസ” എന്നാണ് ഈ സമൂസക്ക് സ്‌കോട്ട് നല്‍കിയ പേര്. സമൂസയും മാങ്ങ ചട്ണിയും മോദിയുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു സ്‌കോട്ടിന്റെ ട്വീറ്റ്.

“ഇന്ത്യന്‍ മഹാസമുദ്രം യോജിപ്പിച്ചിരിക്കുന്നു, ഇന്ത്യന്‍ സമൂസ ഒരുമിപ്പിച്ചിരിക്കുന്നു. കണ്ടിട്ട് ഏറെ രുചികരമാണെന്ന് തോന്നുന്നു. കൊവിഡ്- 19നെതിരെ വ്യക്തമായ മേധാവിത്വം നേടിയാല്‍ ഒന്നിച്ചിരുന്ന് സമൂസ ആസ്വദിക്കാം” എന്നായിരുന്നു മോദിയുടെ മറുപടി ട്വീറ്റ്.

ഇരു നേതാക്കളും തമ്മില്‍ ജൂണ്‍ നാലിന് ഓണ്‍ലൈന്‍ യോഗമുണ്ട്. വീഡിയോ ലിങ്കിലൂടെയാണ് യോഗം എന്നതിനാല്‍ സ്‌കോമൂസ മോദിയുമായി പങ്കുവെക്കാന്‍ കഴിയില്ലെന്നും മോറിസണ്‍ പറയുന്നു. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ പദ്ധതിയിടുന്നുണ്ട് ആസ്‌ത്രേലിയയും ഇന്ത്യയും. പ്രതിരോധം മുതല്‍ വ്യാപാരം വരെ വിവിധ മേഖലകളില്‍ കരാറുകളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്.

Latest