Connect with us

Covid19

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ ഉത്തരവിറക്കി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ശനിയാഴ്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് യാത്രക്കാരില്ലാതെ പറന്ന വിമാനം, പൈലറ്റിന് കൊവിഡ് ബാധിച്ചതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് തിരിച്ചിവിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിക്രമം.

ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും മിതമായ നിരക്കില്‍ കൊവിഡ് പരിശോധനക്ക് എയര്‍ ഇന്ത്യ സൗകര്യമൊരുക്കും. ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരാനുള്ള സാധ്യത പരമാവധി ഒഴിവാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് എയര്‍ ഇന്ത്യ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഓരോ ക്രൂ അംഗവും വിമാനത്തില്‍ കയറുന്നതിന് മുമ്പ് നെഗറ്റീവ് പരിശോധനാ ഫലം ഉറപ്പ് വരുത്തണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കൊറോണ ബാധിതനായ പൈലറ്റ് വിമാനത്തില്‍ കയറാനിടയായ സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്. പൈലറ്റുമാരെ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയാണ് സംഭവത്തിനിടയാക്കിയതെന്നാണ് എയര്‍ ഇന്ത്യന്‍ വൃത്തങ്ങള്‍ പറയുന്നത്.

---- facebook comment plugin here -----

Latest