Connect with us

National

ആ വീഡിയോ ആധികാരികമല്ലെന്ന് സൈന്യം

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവുമായി ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതായി കാണിക്കുന്ന വീഡിയോ ആധികാരികമല്ലെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ അതിര്‍ത്തികളിലെ സ്ഥിതിഗതികളുമായി വീഡിയോയെ ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാംഗോംഗ് സൊ തടാകക്കരയില്‍ വെച്ച് ഇരു സൈനികാംഗങ്ങളും കൈയാങ്കളിയില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യക്കും ചൈനക്കുമിടയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ തടാകക്കര.

അതിര്‍ത്തിയിലെ സംഭവമെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഘര്‍ഷമുണ്ടായിട്ടില്ലെന്നും സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് അറിയിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ പര്‍വതീകരിക്കരുത്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി വഷളാക്കാന്‍ ഇടയുള്ള ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

Latest