Kerala
'സംസ്ഥാനത്തെ മദ്യശാലകള്‍ അടിയന്തരമായി പൂട്ടണം'; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

തിരുവനന്തപുരം | സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. മദ്യശാലകള്‍ തുറന്നതിന് പിന്നാലെ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവെന്നും അടിയന്തരമായി മദ്യശാലകള്‍ അടക്കണമെന്നും വിഎം സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
മദ്യവില്‍പന ആരംഭിച്ചതോടെ അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണുണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം മദ്യലഹരിയില്‍ നാല് കൊലപാതകങ്ങള്‍ നടന്നു.
മദ്യലഭ്യതക്ക് വഴിയൊരുക്കിയ സര്‍ക്കാര്‍ തന്നെയാണ് ഈ കൊലപാതങ്ങളുടെ ഉത്തരവാദിയെന്നും സുധീരന്‍ കത്തില്‍ ആരോപിച്ചു. മദ്യലഹരിയില്‍ നിരവധി വാഹനാപകടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും സാമൂഹ്യഅകലം പാലിക്കാതെ തോന്നുംപടി മദ്യവിതരണം നടത്തി കേരളത്തെ അപകടാവസ്ഥയിലേയ്ക്ക് എത്തിക്കുന്നതിന് കളമൊരുക്കിയത് സര്‍ക്കാരാണെന്നും സുധീരന്‍ ആരോപിച്ചു.