Kerala
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കണം: പ്രതിപക്ഷ നേതാവ്

ആലപ്പുഴ | സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരാധനാലയങ്ങള്‍ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരാനുള്ളവര്‍ക്ക് പാസ് നല്‍കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പാസ് മുഖാന്തരം ജനങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതില്‍ തെറ്റില്ല. പക്ഷേ സര്‍ക്കാര്‍ കൃത്യമായി പാസ് കൊടുക്കണം-പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിനിടെ ആലപ്പുഴ തോട്ടപ്പള്ളിയില്‍ ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 തിലധികം നേതാക്കള്‍ക്കെതിരെ അമ്പലപ്പുഴ പോലീസ് കേസ് എടുത്തിട്ടുണ്ട്.
---- facebook comment plugin here -----