Connect with us

Education

എം ജി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് തിങ്കളാഴ്ച ആരംഭിക്കും

Published

|

Last Updated

കോട്ടയം | എം ജി സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ (റഗുലര്‍/പ്രൈവറ്റ്/സപ്ലിമെന്ററി/സൈബര്‍ ഫോറന്‍സിക്/മോഡല്‍ 3 ഇലക്ട്രോണിക്സ്/ബി.വോക്) ജൂണ്‍ ഒന്നിന് തിങ്കളാഴ്ച ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റിലും സര്‍വകലാശാലയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും ലഭ്യമാണ്.

ഇടുക്കി ജില്ലയില്‍ അപേക്ഷിച്ചവര്‍ ലബ്ബക്കട ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും, എറണാകുളം ജില്ലയില്‍ അപേക്ഷിച്ചവര്‍ ആലുവ യു സിയിലും, പത്തനംതിട്ട ജില്ലയില്‍ അപേക്ഷിച്ചവര്‍ കോഴഞ്ചേരി സെന്റ് തോമസിലും കോട്ടയം ജില്ലയില്‍ അപേക്ഷിച്ച എല്ലാ ബികോം വിദ്യാര്‍ഥികളും നാട്ടകം ഗവണ്മെമന്റ് കോളജിലും, മറ്റ് വിദ്യാര്‍ഥികള്‍ കോട്ടയം ബസേലിയസിലും പരീക്ഷയെഴുതണം.

ആലപ്പുഴ ജില്ലയില്‍ അപേക്ഷിച്ചവര്‍ക്കുള്ള പരീക്ഷാ കേന്ദ്രങ്ങള്‍: എസ് ഡി കോളജ്, നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്, ചേര്‍ത്തല, പോരുകര കോളജ് ഓഫ് എജ്യുക്കേഷന്‍, സെന്റ് മൈക്കിള്‍സ് കോളജ്, സെന്റ് സേവ്യേഴ്സ് കോളജ്, വൈക്കം. റഗുലര്‍ വിദ്യാര്‍ഥികള്‍ മാതൃ സ്ഥാപനത്തിലും പ്രൈവറ്റ് വിദ്യാര്‍ഥികള്‍ മുന്‍പ് നല്‍കിയിരുന്ന പരീക്ഷ കേന്ദ്രത്തിലും ഹാജരായാല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കും.

Latest