National
രാജ്യത്ത് രോഗമുക്തി അമ്പത് ശതമാനത്തിലേക്ക്; ഇരട്ടിക്കുന്ന ദിനം വർധിച്ചു

ന്യൂഡൽഹി | രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നിരക്ക് 4.51 ശതമാനം വർധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിരക്ക് 47.40 ശതമാനമായി ഉയർന്നു. ഒരു ദിവസം കൊണ്ട് 11,264 പേർ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഒരു ദിവസം കൂടുതൽ പേർ രോഗമുക്തി നേടുന്നത് ഇതാദ്യമാണ്.
ഔദ്യോഗിക കണക്കുപ്രകാരം ചികിത്സയിൽ കഴിഞ്ഞിരുന്ന 82,639 പേർക്കാണ് ഇതുവരെ കൊവിഡ് രോഗം ഭേദമായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയവും വർധിച്ചിട്ടുണ്ട്. ഇപ്പോൾ 15.4 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----