Connect with us

Education

എം ജി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ തിങ്കളാഴ്ച മുതൽ

Published

|

Last Updated

കോട്ടയം | മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. സർവകലാശാലയുടെ പ്രവർത്തന പരിധിക്കുള്ളിലെ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങൾ: ഇടുക്കി ജില്ലയിൽ അപേക്ഷിച്ചവർ ലബ്ബക്കട ജെ പി എം ആർട്‌സ് ആൻഡ് സയൻസ് കോളജിലും, എറണാകുളം ജില്ലയിൽ അപേക്ഷിച്ചവർ ആലുവ യു സി കോളജിലും പത്തനംതിട്ടയിൽ അപേക്ഷിച്ചവർ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും കോട്ടയം ജില്ലയിൽ അപേക്ഷിച്ചിരുന്ന എല്ലാ ബി കോം വിദ്യാർഥികളും നാട്ടകം ഗവ. കോളജിലും, മറ്റ് വിദ്യാർഥികൾ കോട്ടയം ബസേലിയസ് കോളജിലും പരീക്ഷയെഴുതണം.

ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്കുള്ള പരീക്ഷാ കേന്ദ്രങ്ങൾ: എസ് ഡി കോളജ്, പോരുകര കോളജ് ഓഫ് എജ്യൂക്കേഷൻ, നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ചേർത്തല, സെന്റ് സേവ്യേഴ്‌സ് കോളജ് വൈക്കം.ലോക്ക്ഡൗൺ മൂലം ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിനായി എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതര ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങൾ: ഗവ.ആർട്‌സ് കോളജ്, മീഞ്ചന്ത (കോഴിക്കോട്), ഗവ. കോളജ് (മലപ്പുറം), ഗവ. കോളജ്, കൽപ്പറ്റ (വയനാട്), ഗവ. കോളജ് (കാസർകോട്), ഗവ. ബി എഡ് ട്രെയിനിംഗ് കോളജ് (തൃശൂർ), ഗവ. വിക്‌ടോറിയ കോളജ് (പാലക്കാട്), ഗവ. കോളജ് ചവറ (കൊല്ലം), യൂനിവേഴ്‌സിറ്റി കോളജ് (തിരുവനന്തപുരം), വി കെ കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളജ് (കണ്ണൂർ). ലക്ഷദ്വീപിൽ അപേക്ഷിച്ചവർ കവരത്തി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം.

പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലും സർവകലാശാലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും റഗുലർ വിദ്യാർഥികൾ അവരുടെ മാതൃസ്ഥാപനത്തിലും പ്രൈവറ്റ് വിദ്യാർഥികൾ മുമ്പ് നൽകിയിരുന്ന പരീക്ഷാകേന്ദ്രത്തിലും ഹാജരായാൽ പരീക്ഷയെഴുതാൻ അനുവദിക്കുമെന്ന് അറിയിച്ചു.

---- facebook comment plugin here -----

Latest