Connect with us

Covid19

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ നൂറിലധികം പോലീസുകാര്‍ക്ക് കൊവിഡ്

Published

|

Last Updated

മുംബൈ | കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 114 പോലീസുകാര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര പോലീസ് സേനയിലെ പോസിറ്റീവ് കേസുകള്‍ 2095 ആയി. 1330 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് ബാധിച്ച് 26 പോലീസുകാരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്. ബുധനാഴ്ച 131 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം 55 വയസ്സിന് മുകളിലുള്ള പോലീസുകാരോട് വീട്ടില്‍ കഴിയാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും പോലുള്ള രോഗമുള്ള 52 വയസ്സിന് മുകളിലുള്ള പോലീസുകാരോടും വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.