Connect with us

Ongoing News

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു; നിരീക്ഷണത്തിലായിരുന്ന കാര്യം ആശുപത്രി അധികൃതരില്‍നിന്നും മറച്ചുവെച്ചു

Published

|

Last Updated

കണ്ണൂര്‍ | ഷാര്‍ജയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു.കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ 62കാരനാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കിയ ഇയാള്‍ വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കള്‍ ആദ്യം ആശുപത്രിയില്‍ പറഞ്ഞില്ല. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ചയാളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ മാസം 17 നാണ് ഇയാള്‍ ഭാര്യയോടൊപ്പം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്.

Latest