National
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്; മഹാരാഷ്ട്രയില്‍ ഒരു ദിവസം മരിച്ചത് 116 പേര്‍

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ്ഇത്രയധികം പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. . ഇതോടെ രാജ്യത്ത്ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്
ലോകത്ത്കൊവിഡ് സാരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. അതേ സമയം ഏറ്റവും കൂടുതല്‍ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാമതാണ്ഇന്ത്യ. 265പേരാണ് ഒറ്റ ദിവസം ഇന്ത്യയില്‍ മരിച്ചത്. കോവിഡ് കേസുകളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന റഷ്യയില്‍ പോലും ഒറ്റ ദിവസം 232 പുതിയ മരണങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 62,228 ആയി. രാജ്യത്തെ പകുതിയോടടുത്ത്‌കൊവിഡ് മരണവും മഹാരാഷ്ട്രയിലാണ് .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 116 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ മരണം 2,098 ആയി ഉയര്‍ന്നു.