Connect with us

Covid19

കൊവിഡ് ബാധിച്ച് മലപ്പുറം എടപ്പാള്‍ സ്വദേശി അബൂദബിയില്‍ മരിച്ചു

Published

|

Last Updated

അബൂദബി | അബൂദബി ഉം അല്‍ നാറില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്ന മലപ്പുറം എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി (50) കൊവിഡ് ബാധിച്ചു മരിച്ചു. ആഴ്ചകളായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു.

മാതാവ്: ഐഷ. ഭാര്യ: റംല. മക്കള്‍: സഫ്വാന്‍, സുഹൈല്‍, സഹ്ല. സഹോദരങ്ങള്‍: സെയ്താലി (അജ്മാന്‍), ബഷീര്‍, സുബൈര്‍, നബീസ, സഫിയ, ഫൗസിയ. മയ്യിത്ത് ബനിയാസില്‍ ഖബറടക്കി.