Covid19
കൊവിഡ്; സഊദിയില്‍ ഇന്ന് 17 മരണം; 1,581 പേര്‍ക്ക് പുതുതായി രോഗം

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 17 പേര്‍ മരിക്കുകയും 1,581 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രലായം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 458 ആയി. 81,766 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 57,013 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് മാത്രം 2,460 പേരാണ് രോഗമുക്തി നേടിയത്. 24,295 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 384 പേര്‍ ഗുരുതരാവസ്ഥയിലാണ്.
റിയാദ്- 483, ജിദ്ദ- 251, മക്ക- 189, ദമാം- 124, അല്‍ ഹുഫുഫ്- 107, മദീന- 52, ജുബൈല്‍- 49, ഖുലൈസ്- 33, അല്‍ ഖത്തീഫ്- 30, അബ്ഖൈഖ്- 26, അല്‍-ഖോബാര്‍- 18, ഹാഇല്‍- 15, ത്വാഇഫ്- 14, ദഹ്റാന്‍- 13, റുഫൈദ- 11, അല്‍-ഖാര്‍ജ്- 11, വാദി അല്‍-ദവാസിര്‍- 10, നജ്റാന്‍- 9, യാമ്പു- 8, തബൂക്ക്- 7, അബഹ- 6, ഖമിസ് മുഷൈത്- 6, സുലൈല്‍- 6, ഹോത്ത ബനി തമീം- 6, ബുറൈദ- 5, ഹഫര്‍ അല്‍ബാത്തിന്‍- 5, ഹുറൈമല- 5, സ്വഫ്വ- 4, ബെയ്ഷ്- 4, അല്‍-സുല്‍ഫി- 4, രാമാഹ്- 4, അല്‍-ഉയൂന്‍- 3, റാനിയ- 3, അല്‍-നമാസ്- 3, ളബിയ- 3, ഷറൂറ- 3, അല്‍-ഖുവയ്യ- 3, റുവൈദ- 3 തമീര്‍- 3, അല്‍-ജാഫര്‍- 2, അല്‍-ക്വീന- 2, അല്‍-സഹാന്‍- 2, അല്‍-ഖിയാര- 2, ആല്‍മജാരിദ- 2, ബൈഷ്- 2, അല്‍-നാരിയ- 2, ജിസാന്‍- 2, റാബിഗ്- 2, ലൈല അഫ്ലാജ്- 2 ,അല്‍-ദിലം- 2, അല്‍വജ്ഹ്- 1, മഖ്വ- 1, തബര്‍ജല്‍- 1, അല്‍അയ്‌സ്- 1, വാദി അല്‍ഫറഅ- 1, ബുഖൈരിയ- 1, അല്‍റസ്- 1, ഉനൈസ- 1, അല്‍ഹദ- 1, അല്‍മദ്ദ- 1, വാദി ബിന്‍ ഹസ്ബല്‍- 1, സബ്ത് അല്‍അലായ- 1, അല്‍ദര്‍ബ്- 1, അല്‍അര്‍ദ- 1, അല്‍ദായര്‍- 1, അല്‍ഒവയ്ഖല- 1, അഫീഫ്- 1, ദുര്‍മ- 1, ശഖ്‌റ- 1, താദിഖ്- 1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.