Covid19
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകിട്ട് ആറ് മണിക്ക്

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ ദിനം പ്രതിയുള്ള വാർത്താ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം. റമസാന് ശേഷം അഞ്ച് മണിയോടെ ആരംഭിക്കാറുള്ള വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊവിഡ് 19 സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോടും പൊതു ജനങ്ങളോടും പങ്കുവക്കുന്നതിനായി മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വൻസ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഒഴിവു ദിനങ്ങളിൽ മാത്രമാണ് വാർത്താ സമ്മേളനം നടക്കാത്തത്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പ് പ്രസ്താവനയിലൂടെയാണ് വിവരങ്ങൾ അറിയിച്ചു വരുന്നത്. കോൺഫറൻസ് റൂമിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ ഇരിപ്പിടം പി ആർ ഡി ചേമ്പറിലേക്ക് മാറ്റി. മുഖ്യമന്ത്രിയോടുള്ള മാധ്യപ്രവർത്തകരുടെ ചോദ്യങ്ങളടക്കം വീഡിയോ കോൺഫറൻസ് വഴിയാണ് നടന്നു വരുന്നത്.