Connect with us

International

ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ വര്‍ധന

Published

|

Last Updated

ലണ്ടന്‍ | ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. വ്യാഴാഴ്ച യു എസിലെ ക്രൂഡ് ഇന്‍വെന്ററികള്‍ കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കിയിട്ടും ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.62 ശതമാനം ഉയര്‍ന്ന് 29.37 ഡോളറിലെത്തി. വില വര്‍ധന ഒപെക് രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, യു എസ് ലൈറ്റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 1.23 ശതമാനം ഉയര്‍ന്ന് 25.62 ഡോളറിലെത്തിയിട്ടുണ്ട്. കൊവിഡ് ലോകവ്യാപകമായി പടര്‍ന്നുപിടിച്ചതോടെ ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുകയും എണ്ണവിലയില്‍ കനത്ത വിലയിടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest