Connect with us

Covid19

കൊവിഡ്: ഗുജറാത്ത് സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച ഹൈക്കോടതി ബെഞ്ചിനെ ധൃതിപിടിച്ച് മാറ്റി

Published

|

Last Updated

അഹമ്മദാബാദ് | കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി സ്‌പെഷ്യല്‍ ബെഞ്ചിനെ ദിവസങ്ങള്‍ക്കകം ധൃതി പിടിച്ച് മാറ്റി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ഐ ജെ വോറ എന്നിവരടങ്ങിയ ബഞ്ചായിരുന്നു രൂക്ഷമായി വിമര്‍ശിച്ചത്. ഈ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഐ ജെ വോറയെ മാറ്റി ചീഫ് ജസ്റ്റിസ് വിക്രം നാഥ് തന്നെയാണ് പകരം വന്നത്.

അഹമ്മദാബാദില്‍ മാത്രം കൊവിഡ്- 19 ബാധിച്ചുള്ള മരണം ആയിരത്തിലേക്ക് കുതിച്ചപ്പോഴാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാറിനെ അതിശക്തമായി വിമര്‍ശിച്ചത്. അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിനേക്കാള്‍ നല്ലതാണ് ജയിലെന്നും സ്ഥിതി വളരെ കഷ്ടമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അന്ന് അഹമ്മദാബാദില്‍ മാത്രം 764 പേര്‍ മരിച്ചിരുന്നു. ഇതില്‍ നാനൂറോളം മരണം നഗരത്തിലെ സിവില്‍ ആശുപത്രിയിലാണ്.

ആരോഗ്യ കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി നിതിന്‍ പട്ടേലിനെയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയെയും ശക്തമായ ഭാഷയില്‍ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

Latest