Connect with us

Covid19

‌നാലംഗ കുടുംബത്തെ കൊണ്ടുപോകാന്‍ 180 സീറ്റുള്ള വിമാനം വാടകക്കെടുത്ത് വ്യവസായി

Published

|

Last Updated

ഭോപ്പാല്‍ | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുമായി ഇടകലരുന്നത് ഒഴിവാക്കാന്‍ നാലാംഗ കുടുംബത്തെ ഡല്‍ഹിയിലെത്തിക്കുന്നതിന് 180 സീറ്റുള്ള വിമാനം വാടകക്കെടുത്ത് മധ്യപ്രദേശിലെ വ്യവസായി. രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിപ്പോയ മകളെയും മകളുടെ രണ്ട് കുട്ടികളെയും വീട്ടുജോലിക്കാരെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ മദ്യവ്യവസായിയാണ് എ320 വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

ഡല്‍ഹിയില്‍ നിന്ന് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ഭോപ്പാലിലെത്തിയ വിമാനം നാലംഗ കുടുംബത്തെയും കൊണ്ട് തിരിച്ചുപറക്കുകയായിരുന്നു. എയര്‍ബസ്- 320 വിമാനം വാടകക്കെടുക്കുന്നതിന് 20 ലക്ഷം രൂപ ചെലവ് വരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മദ്യവ്യവസായിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച മുതലാണ് രാജ്യത്ത് ആഭ്യന്തര വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചത്.

Latest