Gulf
ഗര്‍ഭിണിയായ മലയാളി യുവതി ജിദ്ദയില്‍ മരിച്ചു

ദമാം | ഗര്‍ഭിണിയായ മലയാളി യുവതി ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂര്‍ ഉള്ളക്കംതൈല്‍ വീട്ടില്‍ അനസിന്റെ ഭാര്യ ജാസിറ (27) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന ജാസിറ നാല് മാസം ഗര്‍ഭിണിയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജിദ്ദയിലെ ഹസന്‍ ഗസാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ഇവര്‍ക്ക് നാല് വയസുകാരനായ മകനുണ്ട്.
---- facebook comment plugin here -----