Gulf
സഊദിയില്‍ ഹൂത്തി മിസൈല്‍ ആക്രമണം; മൂന്ന് സ്ത്രീകള്‍ക്ക് പരുക്ക്

ജിസാന്‍ | യമനില്‍ നിന്നുള്ള ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരുക്കേറ്റതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു വീടിനു കേടുപാടുകള്‍ സംഭവിച്ചു. ദക്ഷിണ സഊദിയിലെ യമനുമായി അതിര്‍ത്തി പങ്കിടുന്ന ജിസാനിലാണ് ആക്രമണമുണ്ടായത്.
പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജിസാനിലെ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു.
---- facebook comment plugin here -----