Covid19
പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ്; ആശങ്കപ്പെടേണ്ടതില്ല, ഈടാക്കുക താങ്ങാന്‍ കഴിയുന്നവരില്‍ നിന്നു മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം | പ്രവാസികള്‍ അവരുടെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമൂലം പാവപ്പെട്ടവര്‍ക്ക് യാതൊരു വിധ പ്രയാസങ്ങളും ഉണ്ടാകില്ല. ക്വാറന്റൈന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് മാത്രം ഈടാക്കുക എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. സര്‍വകക്ഷി യോഗത്തിലും ഈ വിഷയം വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയതിന്റെ ഭാഗമാണിത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരില്‍ നിന്ന് പണം ഈടാക്കില്ല. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുള്ള ചില സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ സര്‍ക്കാറിന് യാതൊരു എതിര്‍പ്പുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന് മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.