Connect with us

Kerala

സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടന്നതോടെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി

Published

|

Last Updated

തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. വിശ്വാസ് മേത്തയാണ് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടിറി. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥാനം ഒഴുന്ന പശ്ചാത്തലത്തിലാണ് വിശാസ് മേത്തയെ നിയമിച്ചത്. 31ന് മേത്ത ചുമതലയേല്‍ക്കും. നിലവിലെ ആഭ്യന്തര സെക്രട്ടറിയായിയരുന്നു വിശ്വാസ് മേത്ത. ടി കെ ജോസിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായും വി വേണുവിനെ പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയായും നിയമിച്ചു. ഇഷിതാ റോയിയാണ് പുതിയ കാര്‍ഷികോത്പ്പന്ന കമ്മീഷണര്‍. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. തിരുവനന്തപുരം കലക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കലക്ടര്‍. ആലപ്പുഴ കലക്ടര്‍ എം അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. ഇന്ന് ചര്‍േന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

1986 ബാച്ചുകാരനായ നിയുക്ത ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 28 വരെ അദ്ദേഹത്തിന് സര്‍വ്വീസ് ബാക്കിയുണ്ട്. 31-ന് വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചേക്കും എന്നാണ് സൂചന. ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.

 

Latest