Saudi Arabia
കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ദമാമില്‍ മരിച്ചു

ദമാം |കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ദമാമില്‍ മരിച്ചു. ആലപ്പുഴ വാടക്കല്‍ വാര്‍ഡിലെ ജോണിച്ചന്‍ കുരിശിങ്കല്‍ (51) ആണ് ദമാം മെഡിക്കല്‍ കോംപ്ലക്‌സിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് മരിച്ചത്. നാല് ദിവസം മുന്‍പാണ് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു
ദമാമിലെ സ്വകാര്യ കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ സൂപ്രവൈസറായി ജോലി ചെയ്തു വരികയായിരുന്നു
ഭാര്യ റെജിമോളും ഇതേ കമ്പനിയില്‍ ജീവനക്കാരിയാണ്പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിെക്കയാണ് ലോക്ഡൗണ്‍ മൂലം സഊദിയില്‍ തന്നെ കഴിയേണ്ടി വന്നത്
മക്കള്‍: ഡോ. റെഷി, റോഷി
മൃതദേഹം മെഡിക്കല്‍ കോംപ്ലക്‌സ മോര്‍ച്ചറിയിലേക്ക് മാറ്റി
---- facebook comment plugin here -----