Connect with us

National

അര്‍ണബ് ഗോസ്വാമിക്കെതിരെ കുരുക്ക് മുറുക്കി മഹാരാഷ്ട്ര

Published

|

Last Updated

മുംബൈ | റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണ കേസ് പുനരന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സി ഐ ഡി. 2018ലാണ് അര്‍ണബിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കേസ് രജിസ്റ്റര്‍ ചെയ്തത്.

റയ്ഗാഡ് പോലീസ് സ്‌റ്റേഷന്‍ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച കേസാണിത്. 2018 മെയ് മാസം അലിബാഗിലെ ബംഗ്ലാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അന്‍വയ് നായ്കിന്റെയും മാതാവ് കുമുദ് നായ്കിന്റെയും കുടുംബാംഗങ്ങളുടെ അപേക്ഷ പ്രകാരമാണ് പുനരന്വേഷണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

കടബാധ്യതകളെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. റിപ്പബ്ലിക് ടി വി അടക്കം മൂന്ന് കമ്പനികളില്‍ നിന്ന് വന്‍തുക ലഭിക്കാനുണ്ടെന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു.

Latest