Connect with us

National

കൊവിഡ് ഭയന്ന് പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മകന്‍ വിസമ്മതിച്ചു; ഏറ്റെടുത്ത് നിര്‍വഹിച്ച് മുസ്‌ലിം യുവാക്കള്‍

Published

|

Last Updated

വിദര്‍ഭ | ഹൃദയാഘാതം കാരണം മരിച്ച ഹിന്ദു സമുദായക്കാരനായ 78കാരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മകന്‍ വിസമ്മതിച്ചപ്പോള്‍ പ്രദേശത്തെ മുസ്്‌ലിം യുവാക്കള്‍ അതേറ്റെടുത്ത് നിര്‍വഹിച്ചു. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ അകോലയിലാണ് സംഭവം.

മരിച്ചയാളുടെ ഭാര്യ കൊവിഡ് ചികിത്സയിലാണ്. അകോല ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. നാഗ്പൂരില്‍ താമസിക്കുന്ന മകന്‍ പിതാവിന്റെ മൃതദേഹം സ്വീകരിക്കാനും സംസ്‌കരിക്കാനും വിസമ്മതിച്ചു. തുടര്‍ന്ന്, അകോല കച്ചി മേമന്‍ ജമാഅത് സംസ്‌കരണ ഉത്തരവാദിത്വം ഏറ്റെടുത്തു.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കൊറോണവൈറസ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് അകോല. 25 പേര്‍ മരിക്കുകയും നാനൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Latest