Kerala
കാലടിയില്‍ സിനിമ സെറ്റ് തര്‍ത്ത സംഭവം; മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കൊച്ചി | കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്ത കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ കെ ആര്‍ രാഹുല്‍, എന്‍ എം ഗോകുല്‍, സന്ദീപ് കുമാര്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.
സംഭവത്തില്‍ രണ്ട് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയെന്ന സിനിമയ്ക്കായി കാലടി ശിവരാത്രി മണപ്പുറത്ത് പള്ളിയുടെ മാതൃകയില്‍ പണിത സെറ്റ് ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികള്‍ തകര്‍ത്തത്. മതസ്പര്‍ധ വളര്‍ത്തും വിധം പ്രവര്‍ത്തിച്ചു എന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
---- facebook comment plugin here -----