Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ രോഗമുക്തരായി. പാലക്കാട്- 29, കണ്ണൂര്‍- 8 കോട്ടയം- 6, മലപ്പുറം, എറണാകുളം- 5 വീതം, തൃശൂര്‍, കൊല്ലം- 4 വീതം, കാസര്‍കോട്, ആലപ്പുഴ- 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ 27 പേര്‍ വിദേശങ്ങളില്‍ നിന്നു വന്നതാണ്. തമിഴ്‌നാട്- 9, മഹാരാഷ്ട്ര- 15, ഗുജറാത്ത്- 5, കര്‍ണാടക- 2, പോണ്ടിച്ചേരി, ഡല്‍ഹി- ഒന്നു വീതം എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്. സമ്പര്‍ക്കത്തിലൂടെ ഏഴു പേര്‍ക്ക് രോഗം ബാധിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആസിയ (61) ആണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവുമവസാനം മരിച്ചത്. ആസിയയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ ആറു പേരാണ് കൊവിഡ് മൂലം മരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ 116 പേര്‍ക്ക് രോഗം ബാധിച്ചു.

963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 415 പേര്‍ ചികിത്സയിലാണ്. 1,04,333 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,03,528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 808 പേര്‍ ആശുപത്രികളിലുമുണ്ട്. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56,704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 54,836 എണ്ണത്തില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 8,599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8,174 എണ്ണം നെഗറ്റീവാണ്. പുതുതായി ഒമ്പതു പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടു. നിലവില്‍ 68 ആണ് ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം. കണ്ണൂര്‍, കാസര്‍കോട് മൂന്നു വീതവും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവുമാണ് പുതിയതായി പട്ടികയില്‍ വന്നത്.

Latest