Connect with us

Kerala

കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തല്‍; ഇബ്രാഹീം കുഞ്ഞിന്റെ മകനെ വിജിലന്‍സ് ചോദ്യ ചെയ്തു

Published

|

Last Updated

കൊച്ചി |  കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിക്കാരന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ചോദ്യം ചെയ്തത്. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍.

പരാതിക്കാരനെ നേരില്‍ കണ്ട ഗഫൂര്‍ കേസില്‍ നിന്നും പിന്മാറാന്‍ ഇയാളോട് ആവശ്യപ്പെട്ടു. കേസില്‍ നിന്നും ഒഴിയുന്നതിനായി ഗഫൂര്‍ ഇയാള്‍ക്ക് പണം വാഗ്ദാനം ചെയ്തതു. തുടര്‍ന്നും തയ്യാറാകാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നെല്ലാമായിരുന്നു ആരോപണങ്ങള്‍. മുസ്ലീം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ സി എം അബ്ബാസും അബ്ദുള്‍ ഗഫൂറിനൊപ്പം പരാതിക്കാരനെ കണ്ടതായി പറയുന്നു. സി എം അബ്ബാസാണ് കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനെ ആദ്യം സമീപിച്ചതെന്നും പരാതിയിലുണ്ട്.

 

Latest