Connect with us

Covid19

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ തുടങ്ങി; എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്ക് ശേഷം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിനെ തുടര്‍ന്ന് മുടങ്ങിയ ഹയര്‍ സെക്കന്‍ഡറി, എസ് എസ് എല്‍ സി പരീക്ഷകള്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്ത് തുടങ്ങി. ഹയര്‍ സെക്കന്‍ഡറി പരീക്ഷകളാണ് രാവിലെ തുടങ്ങിയത്. എസ് എസ് എല്‍ സി ഉച്ചക്ക് ശേഷം നടക്കും.
സ്‌കൂളിന് മുന്നില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷമാണ് അകത്തേക്ക് കുട്ടികളെ പ്രവേശിപ്പിച്ചത്.

വിദ്യാര്‍ഥികളുടെ ഇരിപ്പിടം തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിച്ചിട്ടുണ്ട്. ഗ്ലൗസ് ധരിച്ചാണ് അധ്യാപകരുടെ മേല്‍നോട്ടം. കുട്ടികള്‍ കൊണ്ടുവന്ന ബാഗുകളെല്ലാം പുറത്ത് അണുവിമുക്തമാക്കിയിട്ടുണ്ട്. പേന അടക്കമുള്ള പരീക്ഷ ഉപകരണങ്ങള്‍ കൈമാറാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം എത്തിയ രക്ഷാകര്‍ത്താക്കളേയൊന്നും സ്‌കൂളിലേക്ക് ്പ്രവേശിപ്പിച്ചില്ല. വിദ്യാര്‍ഥത്ഥികളുടെ യാത്രക്കായി കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നുണ്ട്.

13,72,012 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 2032 കേന്ദ്രങ്ങളിലായി 56,345 വിദ്യാര്‍ഥികളാണ് ഇന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുക. 4,22,050 വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതും. 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 10,920 കുട്ടികള്‍ പരീക്ഷാ കേന്ദ്രം മാറ്റി. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ താമസിക്കണം.

 

Latest