Covid19
രാജ്യത്ത് കൊവിഡ് മരണം 4167 ആയി; 24 മണിക്കൂറിനിടെ 146 ജീവന്‍ പൊലിഞ്ഞു

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് മരണങ്ങളും കേസുകളും വലയി തോതില്‍ വര്‍ധിക്കുന്നു. ഇന്ത്യയില്‍ ഇതിനകം 1,45,380 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 4167 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ 6,535 കോവിഡ്കേസുകളും 146 മരണവുമാണുണ്ടായത്. 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്.
മഹാരാഷ്ട്രിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമായി രാജ്യത്ത് കൂടുതല്‍ ശക്തിപ്പെടുകയാണ്. 11 ശതമാനം വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്.70,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിന് ശേഷം 100 ദിവസങ്ങള്‍ കഴിഞ്ഞാണ് 68,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്എന്നതുമായി ഈ കണക്ക് താരതമ്യം ചെയ്യുമ്പോഴാണ് രോഗവ്യാപനത്തിന്റെ വേഗത വ്യക്തമാകുന്നത്.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 60 മരണവും 2436 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതിനകം കൊവിഡ് ബാധിക്കുന്നവരുടെ എ്ണ്ണം 52667 ആയി. 1695 പേര്‍ മരണപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ 14460 കേസുകളും 888 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടയില്‍ മാത്രം 404 കേസും 30 മരണവുമാണ് സംസ്ഥാനത്തുണ്ടായത്. തമിഴ്‌നാട്ടില്‍ ഇന്നലെ സ്ഥിരീകരിച്ച 805 അടക്കം 17082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 118 മരണമാണ് തമിഴ്‌നാട്ടിലുണ്ടായത്. ഡല്‍ഹിയില്‍ 276, രാജസ്ഥാനില്‍ 167, മധ്യപ്രദേശില്‍ 300, ഉത്തര്‍പ്രദേശില്‍ 165, ബംഗാളില്‍ 278ഉം മരണം ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.