Connect with us

Covid19

ആഭ്യന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി; ക്വാറന്റൈന്‍, ഐസോലേഷന്‍ പ്രോട്ടോകോളുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ആഭ്യന്തരയാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി. വിമാന, ട്രെയിന്‍, അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. അതേ സമയം വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തുന്നവര്‍ പാലിക്കേണ്ട ക്വാറന്റൈന്‍, ഐസോലേഷന്‍ പ്രോട്ടോകോളുകള്‍ അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ചയും ട്രെയിന്‍ സര്‍വീസ് ജൂണ്‍ ഒന്ന് മുതലും തുടങ്ങാനിരിക്കെയാണ് കേന്ദ്രനിര്‍ദേശം വന്നത്.

സുരക്ഷാമാസ്‌കുകള്‍ ധരിച്ചുകൊണ്ട് സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം യാത്ര ചെയ്യേണ്ടതെന്ന് കേന്ദ്രം മാര്‍ഗരേഖയില്‍ പറയുന്നു. യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. യാത്ര പൂര്‍ത്തിയാക്കിയ ലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൊവിഡ് കെയര്‍ സെന്റുറുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

Latest