Connect with us

National

ജൂണ്‍ മധ്യത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂണ്‍ മധ്യത്തോടെ ആരംഭിച്ചേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. തിങ്കളാഴ്ചയോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹചര്യങ്ങള്‍ അനുകൂലമായാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് പ്രവചനാത്മകമായ അവസ്ഥയുണ്ടായാല്‍ എന്തിനാണ് കാത്തിരിക്കുന്നത്. ജൂണ്‍ മധ്യത്തോടെയോ അല്ലെങ്കില്‍ ജൂലൈ ആദ്യമോ വിമാന സര്‍വീസുകള്‍ ആരംഭിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു.

Latest