Connect with us

Kerala

ഇസ്രാഈലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; വയനാട് സ്വദേശിനി അറസ്റ്റില്‍

Published

|

Last Updated

കല്‍പ്പറ്റ | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്ത്രീ പിടിയില്‍. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്തില്‍ ജെസി ടോമി (46)യാണ് അറസ്റ്റിലായത്. ഇസ്‌റാഈലില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുള്ളന്‍കൊല്ലി സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്.

സുല്‍ത്താന്‍ബത്തേരിയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ചിലരുടെ പാസ്‌പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ പോലീസ് കണ്ടെടുത്തു. സമാന രീതിയില്‍ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്നും 30 ഓളം പേരില്‍ നിന്ന് പണം തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ഇവരുടെ കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest