Connect with us

Gulf

ഐ സി എഫ് മക്ക സെന്‍ട്രല്‍ തല ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

Published

|

Last Updated

മക്ക | വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസമായ റമസാനില്‍ വിശുദ്ധ ഖുര്‍ആനിനെ കൂടുതല്‍ പഠിക്കാനും ഖുര്‍ആന്‍ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയും ഐ സി എഫ് മക്ക സെന്‍ട്രല്‍ കമ്മിറ്റി ഖുര്‍ആന്‍ ലൈവ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. യൂനിറ്റ്, സെക്ടര്‍ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചെത്തിയ ജേതാക്കളാണ് അഞ്ചു സെക്ടറുകളില്‍ നിന്നായി സെന്‍ട്രല്‍ തലത്തില്‍ മാറ്റുരച്ചത്.

ബദറുദ്ദീൻ പൂക്കോട്ടൂർ

സെന്‍ട്രല്‍ തല വിജയി പ്രൊവിന്‍സ് തല മത്സരത്തില്‍ മക്കയെ പ്രതിനിധീകരിക്കും. ഹറം സെക്ടറിലെ ബദറുദ്ധീന്‍ പൂക്കോട്ടൂര്‍ ഒന്നാം സ്ഥാനം നേടി പ്രൊവിന്‍സ് തല മത്സരത്തിന് അര്‍ഹനായി. ഐ സി എഫ് മക്ക പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് അംഗം ഷാഫി ബാഖവി മീനടത്തൂര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു.

ഐ സി എഫ് പബ്ലിക്കേഷന്‍ പ്രസിഡന്റ് ഹാമിദ് സൈനി മത്സര വിജയിയെ പ്രഖ്യാപിച്ചു. ഹാമിദ് സൈനി, റഷീദ് വേങ്ങര വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest