Connect with us

Covid19

സഊദിയില്‍ 13 കൊവിഡ് ബാധിതര്‍ കൂടി മരിച്ചു; പുതുതായി 2,642 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 13 പേര്‍ മരിക്കുകയും പുതുതായി 2,642 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ദമാം, റിയാദ് , മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മരിച്ചവരില്‍ ഒരാള്‍ സ്വദേശിയും 12 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 364 ആയി വര്‍ധിച്ചു. ഇന്ന് 2,963 പേര്‍ കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 39,003 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 27 ശതമാനം സ്ത്രീകളും 73 ശതമാനം പുരുഷന്മാരുമാണ്. 38 ശതമാനം സ്വദേശികള്‍ക്കും 62 ശതമാനം വിദേശികള്‍ക്കുമാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്,

റിയാദ് (856), ജിദ്ദ (403), മക്ക (289), മദീന (205), ദമാം (194), അല്‍-ദിരിയ (118), അല്‍ -ജുബൈല്‍ (87), അല്‍-ഖത്തീഫ് (77) ,അല്‍ – ഖോബാര്‍ (73), ത്വാഇഫ് (52), ഹുഫൂഫ് (49), ദഹ്റാന്‍ (49), റസ് തനുര (15), നജ്റാന്‍ (15), അബ്ഖൈഖ് (10), ബുറൈദ (9), ദലം (9), ബൈഷ് (9) ), സ്വഫ്വ (8), ഷറൂറ (8), സബിയ (7), ഖമീസ് മുശൈത്ത് (6), അബഹ (5), തബൂക്ക് (5), അല്‍ മുജാരിദ (4), അല്‍-നാരിയ (4), ഖല്‍വ (4), അല്‍-ഖര്‍ജ് ( 4), വാദി അല്‍-ദാവസിര്‍ (4), മഹായില്‍ ആസിര്‍ (3), യാമ്പു (3), അല്‍-ഹദ (3), അല്‍-ലൈത്ത്(3), അല്‍-മഖ് വ (3), ദുബ (3), അല്‍-ഖൂസ് (3),ഹായില്‍ (3), അറാര്‍ (3), അല്‍-ദിലാം (3), മെയ്സന്‍ (2), അല്‍-ഖുന്‍ഫൂദ (2), അല്‍-ജലാമിദ് (2), ഹോത്ത ബാനി തമീം (2), അല്‍-മജ്മ (2), അല്‍-മുസാഹ്മിയ (2), ളര്‍മ (2), അല്‍-മുബാറസ് (1), അല്‍-നമസ് (1), ബല്‍സമര്‍ (1), അല്‍-ഒലയ (1), ബിഷ (1), ഉം അല്‍-ദൂം (1),അല്‍-ഉഖൈഖ് (1), ഖുലൈസ് (1), അല്‍-അറദ (1) അല്‍-ഈദാബി (1), അല്‍ ഹറത്ത് (1), ബകഅ (1), റുവൈദ അല്‍ അര്‍ദ് (1), താദിക് (1), ലൈല അഫ്ലാജ് (1), ന്യു അറാര്‍ (1), ദവാദ്മി (1), അല്‍സുലൈല്‍ (1), ഹോത്ത സുദൈര്‍ ര്‍ (1), ഹുറൈമില (1) എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.