Kerala
ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ അഞ്ച് പ്രത്യേക ട്രെയിനുകള്‍; ഇന്ന് മുതല്‍ ബുക്കിംഗ്

ന്യൂഡല്‍ഹി | കേരളത്തിനുള്ളിലൂടെയും പുറത്തേക്കുമായി ജൂണ്‍ ഒന്നുമുതല്‍ അഞ്ച് ട്രെയ്‌നുകള്‍ സര്‍വ്വീസ് നടത്തും. ഇതിന്റെ ബുക്കിംഗ് ഇന്ന് രാവിലെ പത്ത് മണിമുതല്‍ തുടങ്ങുമെന്ന് റെയില്‍വേ.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്, തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നത്.
കേരളത്തില്‍ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ആഴ്ച്ചയില്‍ അഞ്ച് ദിവസം സര്‍വ്വീസ് നടത്തും. കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എല്ലാ ദിവസവും ഉണ്ടാകും. എല്ലാ ട്രെയിനുകളും സ്‌പെഷ്യല്‍ ട്രെയിനുകളായി സ്ഥിരം റൂട്ടില്‍ തന്നെയാണ് ഓടുക.
---- facebook comment plugin here -----