National
ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25ന് പുനരാരംഭിക്കും

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി നിര്‍ത്തിവച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25ന് പുനരാരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കൃത്യമായ മാനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുക. 25 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ വിമാനത്താവളങ്ങള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവ് വ്യോമയാന മന്ത്രാലയം ഉടന്‍ പുറത്തിറക്കും. മാര്‍ച്ച് 25നാണ് രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നത്.
---- facebook comment plugin here -----