National
ശ്രീനഗറില്‍ ഭീകരാക്രമണം: രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് വീരമൃത്യു

ശ്രീനഗര്‍ | ശ്രിനഗറിന്റെ പ്രാന്തപ്രദേശത്ത് ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് വീരമൃത്യു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരരാണ് ജവാന്മാരെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം രണ്ട് അര്‍ധസൈനികരുടെ തോക്കുകളുമായി ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തു.
ശ്രീനഗറില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ ഒരു മുഖ്യ കമാന്‍ഡറെ സുരക്ഷാ സേന കഴിഞ്ഞ ദിവസം വകവരുത്തിതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. കാശ്മീര്‍ താഴ് വാരയില്‍ കഴിഞ്ഞ ഏഴാഴ്ചക്കിടെ 27 സുരക്ഷാ സൈനികരാണ് വിവിധ ആക്രമണങ്ങളിലായി വീരമൃത്യു വരിച്ചത്. ഈ കാലയളവില്‍ 38 ഭീകരരെ സേന വകവരുത്തുകയും ചെയ്തു.
കൊറോണ ഭീതിക്കിടയിലും പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സൗകര്യം ചെയ്യുന്നുവെന്ന് സംശയിക്കപ്പെടുന്നു. കെരന്‍ സെക്ടറില്‍ കഴിഞ്ഞ മാസം സൈന്യം നുഴഞ്ഞുകയറ്റ് ശ്രമം പരാജയപ്പെടുത്തിയിരുന്നു.