Covid19
സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യമില്ല; എന്നാല്‍, രോഗികളുടെ എണ്ണം കൂടുന്നത് ഗുരുതരം: മുഖ്യമന്ത്രി

തിരുവനന്തപുരം | കേരളത്തില്‍ കൊവിഡ് സാമൂഹിക വ്യാപന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, രോഗികളുടെ എണ്ണം കൂടുന്നത് ഗുരുതര സാഹചര്യമുണ്ടാക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുണ്ടാകില്ല. നിരീക്ഷണം ശക്തമായി തുടരേണ്ടത് അനിവാര്യമാണ്. അതില്‍ വിട്ടുവീഴ്ച പാടില്ല. സര്‍ക്കാര്‍ നിരീക്ഷണം വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്കു മാത്രമായിരിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെ വഴിയില്‍ തള്ളരുതെന്നും ഇത്തരം കാര്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയ മറ്റു പ്രധാന കാര്യങ്ങള്‍:
- ആരോഗ്യ വകുപ്പില്‍ 6.700 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു.
- ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ചു കോടി രൂപ അനുവദിച്ചു.
- നിരീക്ഷണ മാനദണ്ഡങ്ങള്‍ ലംഘിച്ച 12 പേര്‍ക്കും മാസ്‌ക് ധരിക്കാത്തതിന് 3096 പേര്‍ക്കുമെതിരെ കേസെടുത്തു.
- സമൂഹ അടുക്കള പൂര്‍ണമായി നിര്‍ത്തലാക്കാറായിട്ടില്ല. അര്‍ഹരായവര്‍ക്ക് ഭക്ഷണം നല്‍കണം.
- മാസ്‌ക് ഉപയോഗത്തിന് ബോധവത്ക്കരണം നടത്തും.
- പരിസര ശുചീകരണവും എക്കല്‍ നീക്കലും ആരംഭിച്ചു.
- അതിഥി തൊഴിലാളികളോട് സഹാനുഭൂതി വേണം. ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകരുത്.
- ജിംനേഷ്യവും ഡാന്‍സ് സ്‌കൂളും തുറക്കാനാകില്ല.
---- facebook comment plugin here -----