Connect with us

Covid19

പരീക്ഷകള്‍ മാറ്റിയ സംഭവം: മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ നീട്ടിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ ആവശ്യത്തോട് പുച്ഛത്തോടെയാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പരീക്ഷകള്‍ ഈ മാസം 26ന് തന്നെ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ന് പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് 24 മണിക്കൂര്‍ വൈകിയാണ് വിവേകം വരുകയെന്നാണ് ഇത് കാണിക്കുന്നത്. ഏതായാലും വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും ചെന്നിത്ത മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.