Covid19
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; ജൂണ്‍ ആദ്യം നടന്നേക്കും

തിരുവനന്തപുരം | മുടങ്ങിയ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26ന് നടത്താനിരുന്ന നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് പുതിയ തീരുമാനം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് കൃത്യമായി പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷകള്‍ നടത്താന്‍ തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനപ്പരിശോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷകള്‍ക്ക് കേന്ദ്ര നിര്‍ദേശം വരുമെന്നും ഇതിന് ശേഷം തീരുമാനം എടുത്താല്‍ മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.