Covid19
ഇന്ത്യയില്‍ ആദ്യമായി 24 മണിക്കൂറിനിടെ 5611 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രം. ആരോഗ്യ പ്രതിരോധ പ്രവര്‍ത്തകരിലെല്ലാം ആശങ്കയേറ്റി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കൊവിഡ് കേസുകള്‍. കൊവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കൂടുതല്‍ കേസുകള്‍. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,06, 750 ആയി. ഇന്ത്യയില്‍ ഇന്നലത്തെ 140 അടക്കം 3303 ജീവനാണ് വൈറസ് എടുത്തത്.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് വൈറസ് അതിവേഗം വ്യാപിക്കുന്നത്. മാഹാരഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1325 പുതിയ കേസും 76 മരണവുമാണ്. ഇന്നലെ 688 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ ഇതിനകം 12448 പേര്‍ക്കാണ് രോഗബാധ. 84 മരണവും ഇവിടെയുണ്ടായി. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 25 മരണവും 395 പുതിയ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 12140 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചപ്പോള്‍ 719 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 10554 കേസുകളും 168 മരണവുമാണുണ്ടായത്. ഇന്നലെ മാത്രം ഇവിടെ 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രാജസ്ഥാനില്‍ 143, മധ്യപ്രദേശില്‍ 258, ഉത്തര്‍പ്രദേശില്‍ 123, ബംഗാളില്‍ 250 മരണവുമുണ്ടായി. ഇവിടങ്ങളിലെല്ലാം 2500നും 6000ത്തിന് ഇടയിലും കൊവിഡ് കേസുകളാണുള്ളത്.