Covid19
ലോകത്തെ കൊവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം 15 ലക്ഷത്തിന് മുകളില്‍

വാഷിംഗ്ടണ്‍ | ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മൂലം ലോകത്ത് രോഗബാധിതരായവരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. 4,985,825 പേര്‍ക്കാണ്് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 3,24,889 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 19,58,441 പേരാണ് ഇതിനകം രോഗമുക്തി നേടിയത്. കൊവിഡ് തുടക്കം മുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഇപ്പോഴും വൈറസ് വ്യാപനം തുടരുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. 15,70,583 പേര്‍ വൈറസിന്റെ പിടിയിലമര്‍ന്ന യു എസില്‍ 93, 533 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഏറെ വൈകി രോഗം സ്ഥിരീകരിച്ച റഷ്യയില്‍ അതിവേഗം വൈറസ് കുതിക്കുകയാണ്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ 2837 പേര്‍ മാത്രമാണ് മരിച്ചത്. സ്‌പെയിന്‍ 2,78,803 രോഗികളും 27778 മരണവുമാണുണ്ടായത്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും തീവ്രമായ അളവില്‍ വൈറസ് കുതിക്കുന്നത് റഷ്യയിലും ബ്രസീലിലുമാണ്. ബ്രസീല്‍ 2,71,885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 17983 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബ്രിട്ടന്‍ 248,818 രോഗികളും 35341 മരണവും ഇറ്റലിയില്‍ 22,6,699 കേസും 32169 മരണവും ഫ്രാന്‍സില്‍ 1,80,809 കേസും 28022 മരണവും ജര്‍മനിയില്‍ 1,77,827 കേസും 8193 മരണവും റിപ്പോര്‍ട്ട് ചെയ്തു.